ചി​റ്റ​ടി​ വ​ള​യ​ലി​ൽ ടോ​റ​സും ഓ​ട്ടോ ടാക്സിയും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്
Monday, February 6, 2023 1:13 AM IST
മം​ഗ​ലം​ഡാം : ചി​റ്റ​ടി​ക്ക് സ​മീ​പം വ​ള​യ​ലി​ൽ ടോ​റ​സും ഓ​ട്ടോ ടാക്സിയും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ചി​റ്റ​ടി പു​ളി​ഞ്ചോ​ട്ടി​ൽ രാ​മ​കൃ​ഷ്ണ​ന് (45) ആ​ണ് പ​രി​ക്കേ​റ്റ​ത്.
ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 11.45 ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മം​ഗ​ലം​ഡാം ഭാ​ഗ​ത്ത് നി​ന്ന് ലോ​ഡു​മാ​യി പോ​യ ടോ​റ​സും എ​തി​ർ ദി​ശ​യി​ൽ വ​ന്ന ഓ​ട്ടോ ടാക്സി യുമാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.
പ​രി​ക്കേ​റ്റ രാ​മ​കൃ​ഷ്ണ​ൻ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മം​ഗ​ലം​ഡാം പോ​ലീസ് സ്ഥ​ല​ത്തെ​ത്തി.
പ​ല പ്രാ​വ​ശ്യം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യ മം​ഗ​ലം​ഡാം മു​ട​പ്പ​ല്ലൂ​ർ റോ​ഡ് പ​ല ഭാ​ഗ​ത്തും ത​ക​ർ​ന്ന് കി​ട​ക്കു​ക​യാ​ണ്.
അ​മി​ത​ഭാ​രം ക​യ​റ്റി നൂ​റുക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​വ​ഴി ക​ട​ന്നുപോ​കു​ന്ന​ത്. റോ​ഡി​ന്‍റെ ത​ക​ർ​ച്ച കാ​ര​ണം ഈ ​റൂ​ട്ടി​ൽ അ​പ​ക​ട​ങ്ങ​ളും കൂ​ടി.