നീലഗിരി ജില്ലയിൽ കനത്ത മൂടൽമഞ്ഞ്
1264996
Sunday, February 5, 2023 12:25 AM IST
ഉൗട്ടി: നീലഗിരി ജില്ലയിലെ ഉൗട്ടി, കൂനൂർ, കോത്തഗിരി, പരിസര പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പകൽ സമയത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ന്യൂനമർദ മേഖലയായതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി പശ്ചിമഘട്ടത്തിലെ നീലഗിരി ജില്ലയിൽ കാലാവസ്ഥ പൂർണമായും മാറി.
കാലാവസ്ഥാ വ്യതിയാനം മൂലം റോഡുകളും ജനവാസ കേന്ദ്രങ്ങളും തേയിലത്തോട്ടങ്ങളും മറ്റും മൂടൽമഞ്ഞിൽ മൂടി. കൂടാതെ കടുത്ത തണുപ്പും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. തണുപ്പ് കാരണം ആളുകൾ പുറത്തിറങ്ങാൻ ബുദ്ധിമുട്ടുകയാണ്. ഓട്ടോ, കാർ ഡ്രൈവർമാർ തണുത്തുവിറച്ച് തീയിടുന്നു. കൂനൂർ, മേട്ടുപ്പാളയം റോഡ്, കോത്തഗിരി മുതൽ കൂനൂർ, ഉൗട്ടിയിലേക്കുള്ള റോഡ്, ഉൗട്ടി നഗരപ്രദേശം, തുടങ്ങിയ സ്ഥലങ്ങളിൽ മൂടൽമഞ്ഞ് കൂടി. കൂടാതെ 3 മണിക്കൂറിലധികം മഴ പെയ്തു. കനത്ത മൂടൽമഞ്ഞ് കാരണം റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് കൃത്യമായി സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. പുലർച്ചെയുള്ള യാത്രക്കാരും സ്കൂളിൽ പോകുന്ന വിദ്യാർഥികളും തേയിലത്തോട്ട തൊഴിലാളികളും ഏറെ ബുദ്ധിമുട്ടി.
കോയന്പത്തൂരിൽ കഴിഞ്ഞ രണ്ടു ദിവസമായി ചൂടു കുറഞ്ഞ് സുഖകരമായ കാലാവസ്ഥയാണ്. ഇന്നലെ രാവിലെ മുതൽ വെയിലില്ലാതെ മേഘാവൃതമായിരുന്നു. കഴി ഞ്ഞ രാത്രിയിൽ മഴ പെയ്തു.