ശ്രീദേവിയുടെ പെയിന്റിംഗുകൾ കൗതുക കാഴ്ചയായി
1264135
Thursday, February 2, 2023 12:30 AM IST
ചിറ്റൂർ : ഗവ കോളജ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തിയ ’ചക്ര 75’ എക്സിബിഷനിൽ റിട്ട. അധ്യാപിക എ.കെ. ശ്രീദേവിയുടെ പെയിന്റിംഗ് പ്രദർശനം സന്ദർശകർക്ക് വിസ്മയ കാഴ്ചയായി. നടനകല, സ്ത്രീ രൗദ്രഭാവങ്ങൾ, തെയ്യം, കഥകളി വേഷങ്ങൾ ഉൾപ്പെടെ മുപ്പതിൽപരം കളർ പെയ്ന്റിംഗുകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്. സമീപ സ്കൂൾ, കോളജുകളിൽ നിന്നും നിരവധി വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ സന്ദർശകർ ചിത്രപ്രദർശനം കാണാനെത്തി.
ചിറ്റൂർ കോളജ് ലക്ചറർ ഫിലോസഫി ലക്ചറർ പ്രഭാകരന്റെ സഹധർമിണിയാണ് ശ്രീദേവി. പെയിന്റിംഗിനു ഭർത്താവിൽ നിന്നുമുള്ള പ്രചോദനത്തിൽ വീട്ടിൽ വലിയ തോതിൽ ചിത്ര ശേഖരവുമുണ്ട്. തെക്കേഗ്രാമം യുപി സ്കൂളിലാണ് അധ്യാപക സർവീസ് നടത്തിയിരുന്നത്. സ്കൂൾ പഠനകാലത്ത് മുതൽ ആരംഭിച്ചതാണ് അധ്യാപികയുടെ ചിത്രരചന വാസന.