മുന്നോട്ട് പദ്ധതി: പഠനാർഥികളെ എൻഎസ്എസ് യൂണിറ്റ് സന്ദർശിച്ചു
1246199
Tuesday, December 6, 2022 12:30 AM IST
അഗളി : തെഞ്ഞെടുത്ത വിദ്യാർഥികൾക്ക് പ്രത്യേകം പഠന പരിശീലനം നല്കുന്ന കിലയുടെ മുന്നോട്ട് പദ്ധതിയിൽ പഠിക്കുന്ന വിദ്യാർഥികളെ എഎംസി എജ്യുക്കേഷൻ ഗ്രൂപ്പിലെ എൻഎസ്എസ് യൂണിറ്റ് സന്ദർശിക്കുകയും പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനുള്ള സന്ദേശമായി നൂറോളം വിദ്യാർഥികൾക്ക് സ്റ്റീൽ ബോട്ടിലുകൾ വിതരണം ചെയ്യുകയും ചെയ്തു.
ആർജിഎ ഗവ ആർട്സ് സയൻസ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ് പി. രാമൂർത്തി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് രാധ അധ്യക്ഷത വഹിച്ചു. മെന്പമാരായ ശാലിനി ബിനു കുമാർ, ജി. രാധാകൃഷ്ണൻ, ഡി. രവി, ബ്ലോക്ക് മെന്പർ പെട്ടിക്കൽ ജി. ഷാജു, പ്രതാപൻ (ശുചിത്വ മിഷൻ), പ്രോഗ്രാം ഓഫീസർമാരായ കെ.ടി. സരള, രജീഷ്, ജെയിംസ് വി.ദാസ് തുടങ്ങിയവർ പങ്കെടുത്തു.