നാടിന് അഭിമാനമായവർക്ക് വടക്കേക്കര ജനകീയ കൂട്ടായ്മയുടെ ആദരം
1243588
Sunday, November 27, 2022 4:02 AM IST
മണ്ണാർക്കാട് : ചെസ്റ്റ് ഫിസിഷ്യൻസ് സംസ്ഥാന തലത്തിൽ നടത്തിയ ക്വിസ് മൽസരത്തിൽ ഒന്നാം സ്ഥാനവും രാജസ്ഥാനിലെ ഉദയംപൂരിൽ വച്ച് നടന്ന ശ്വാസകോശ വിദ്ഗധരുടെ ദേശീയ പൾമനോളജി ക്വിസിൽ രണ്ടാം സ്ഥാനവും നേടിയ ഡോ.കെ. ജ്യോത്സനയെയും സുകുമാർ അണ്ടല്ലൂർ സ്മാരക യുവ കവിതാ പുരസ്ക്കാരം നേടിയ വൈഷ്ണവ് സതീഷിനെയും വടക്കേക്കര ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
മണ്ണാർക്കാട് നഗരസഭ കൗണ്‍സിലർ ടി.ആർ. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. റജീന ഉൗർമിള അധ്യക്ഷത വഹിച്ചു. പി.എ. ഹസൻ മുഹമ്മദ്, ടി.നാഗരാജൻ, കെ.ചന്ദ്രൻ, അച്ചൻ മാത്യു, പാർവതി, ഡോ.ജ്യോത്സന, വൈഷണവ് സതീഷ്, സത്യഭാമ എന്നിവർ പ്രസംഗിച്ചു.
ഡോ.ജ്യോത്സന പൾമനോളജിയിൽ ബിരുദാനന്തര ബിരുദത്തിനായി പരിയാരം മെഡിക്കൽ കോളജിലാണ്. ശിവൻകുന്ന് കല്യാട്ട് വീട്ടിലെ മാമരു, വിജയലക്ഷ്മി ദന്പതികളുടെ മകളാണ് ജ്യോത്സന.
ശിവൻകുന്നിൽ താമസിക്കുന്ന സതീശന്റെ മകനാണ് വൈഷ്ണവ്. പെരിന്തൽമണ്ണ സർക്കാർ കോളജിൽ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്.