ലഹരിക്കെതിരെ തൊഴിലാളി കവചവും മനുഷ്യച്ചങ്ങലയും
1243081
Friday, November 25, 2022 12:35 AM IST
നെന്മാറ: നെന്മാറയിൽ ലഹരിക്കെതിരെ തൊഴിലാളി കവചവും മനുഷ്യച്ചങ്ങലയും തീർത്തു. ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ കൊല്ലങ്കോട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെന്മാറ ഇഎംഎസ് പാർക്ക് മൈതാനിയിലാണ് തൊഴിലാളി കവചവും മനുഷ്യ ചങ്ങലയും തീർത്തത്.
കെ. ബാബു എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. യു. അസീസ് സ്വാഗതം പറഞ്ഞ യോഗത്തിൽ കെ. നാരായണൻ അധ്യക്ഷനായി. യോഗത്തിൽ സിപിഎം കൊല്ലങ്കോട് ഏരിയ സെക്രട്ടറി കെ.പ്രേമൻ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ജമീല, പി. ദേവദാസ് എന്നിവർ സംസാരിച്ചു.