പോസ്റ്റൽ എംപ്ലോയീസ് ആദി നാരായണ പഠനകേന്ദ്രം മുദ്ര 2022 ക്യാന്പ് പാലക്കുഴിയിൽ
1226507
Saturday, October 1, 2022 12:48 AM IST
വടക്കഞ്ചേരി : നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് പാലക്കാട് ഡിവിഷൻ ആദിനാരായണ പഠനകേന്ദ്രം മുദ്ര 2022 ഏകദിന പഠന ക്യാന്പ് നാളെ മലയോരമായ പാലക്കുഴിയിൽ നടക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന ക്യാന്പ് കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ ഉദ്ഘാടനം ചെയ്യും. ഭാരവാഹികളായ ഉണ്ണികൃഷ്ണൻ ചാഴിയാട്, പി. ശിവദാസ്, ഇ. സുബൈർ തുടങ്ങിയവർ പങ്കെടുക്കും.
കലാനിരൂപകനും പ്രഭാഷകനുമായ എം.ജെ. ശ്രീചിത്രൻ സമരങ്ങളുടെ ഇന്ത്യ എന്ന വിഷയം അവതരിപ്പിക്കും. തപാൽ മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിരോധങ്ങളും എന്ന വിഷയത്തിൽ സംസ്ഥാന കണ്‍വീനർ പി.കെ. മുരളീധരനും നമ്മുടെ ആരോഗ്യം നമ്മുടെ കൈയിൽ എന്ന വിഷയത്തിൽ ആരോഗ്യവകുപ്പിൽ നിന്നും റിട്ടയർ ചെയ്ത എൻ. ബാലസുബ്രഹ്മണ്യനും ക്ലാസുകൾ നയിക്കും. വാർഡ് മെന്പർ പോപ്പി ജോണിന്റെ നേതൃത്വത്തിലാണ് ക്യാന്പിനുള്ള ഒരുക്കങ്ങൾ നടക്കുന്നത്.