കോ​യ​ന്പ​ത്തൂ​ർ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഓ​ണാ​ഘോ​ഷം ന​ട​ത്തി
Wednesday, September 28, 2022 12:32 AM IST
കോ​യ​ന്പ​ത്തൂ​ർ: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ കോ​യ​ന്പ​ത്തൂ​ർ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണ​മാ​ഘോ​ഷി​ച്ചു. ചെ​ട്ടി​പ്പാ​ള​യം കെ.​വി. മ​ഹ​ലി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷം സി​ടി​എം​എ പ്ര​സി​ഡ​ന്‍റ് എം.​കെ. സോ​മ​ൻ മാ​ത്യു വി​ശി​ഷ്ടാ​ഥി​തി​യാ​യി പ​ങ്കെ​ടു​ത്തു.
പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ വി.​ മേ​നോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കോ​റ​ൽ വി​ശ്വ​നാ​ഥ​ൻ, കെ.​ത​ങ്ക​വേ​ലു, ആ​ർ.​പി. ഹ​രി​ഹ​ര​ൻ, മോ​ഹ​ൻ നാ​യ​ർ എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യും പ​ങ്കെ​ടു​ത്തു. സി.​സി. സ​ണ്ണി സ്വാ​ഗ​ത​മാ​ശം​സി​ച്ചു.
തു​ട​ർ​ന്ന് വി​വി​ധ മേ​ഖ​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന മോ​ഹ​ൻ നാ​യ​ർ, കെ.​ന​ളി​നാ​ക്ഷ​ൻ, ദി​ലീ​പ് ദി​വാ​ക​ര​ൻ, വി​ൽ​സ​ണ്‍ പി.​തോ​മ​സ്, എ​സ്.​
ഉ​ദ​യ​കു​മാ​ര​പ്പി​ള്ള, കെ.​വി. സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. എ.​കെ. ജോ​ണ്‍​സ​ണ്‍ ന​ന്ദി പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഓ​ണ​സ​ദ്യ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.