ട്രാ​ക്ട​റി​ൽ നെ​ല്ലു​ക​ട​ത്തു​ന്പോൾ പി​ൻ​ഭാ​ഗം മൂ​ടണമെന്ന് ആവശ്യം
Sunday, September 25, 2022 12:43 AM IST
ചി​റ്റൂ​ർ: ട്രാ​ക്ട​റി​ന്‍റെ ട്രെ​യ്‌ലറി​ൽ മു​ക​ൾഭാ​ഗം മൂടാ​തെ നെ​ല്ലു ക​യ​റ്റികൊണ്ടുപോകുന്നത് പു​റ​കി​ൽ വ​രു​ന്ന വാ​ഹ​ന യാ​ത്രി​ക​ർ​ക്കും കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്കും അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു. ട്രെ​യി​ല​റി​ൽ നി​ന്നും കാറ്റിൽ നെ​ല്ലു വീ​ഴു​ന്ന​ത് പു​റ​കി​ൽ എ​ത്തു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന സ​ഞ്ചാ​രി​ക​ളു​ടെ ക​ണ്ണിലാ​യി​രി​ക്കും.

ഇ​തു​മൂ​ലം ക​ണ്ണി​നു ഗു​രു​ത​ര പ​രി​ക്കു​ണ്ടാ​വു​ന്ന​തി​നു പു​റ​മെ വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ടു മ​റി​യു​ന്ന​തി​നും കാരണമാകുന്നു. ട്രാ​ക്ട​ർ ഡ്രൈ​വ​റോ​ട് ഇ​തു സം​ബ​ന്ധി​ച്ചു ചോ​ദി​ച്ചാ​ൽ ര​ണ്ടോ മൂ​ന്നോ​കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ലേ​ക്കാ​ണ് നെ​ല്ലു​കൊ​ണ്ടു പോ​വു​ന്ന​തെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ക്കാ​റുള്ള​ത്. താ​ലൂ​ക്കി​ൽ കൊ​യ്ത്തു​തു​ട​ങ്ങിയ​തോ​ടെ ട്രാ​ക്ട​റിലും ടി​പ്പ​റു​ക​ളിലുമാണ് നെ​ല്ലു ക​ട​ത്തുന്നത്.