വടക്കഞ്ചേരി പേവിഷ കുത്തിവയ്്പ് കാന്പിനു തുടക്കമായി
1224502
Sunday, September 25, 2022 12:43 AM IST
വടക്കഞ്ചേരി: മൃഗാശുപത്രിയും ഗ്രാമപഞ്ചായത്തും സംയുക്തമായുള്ള പേവിഷ നിയന്ത്രണ തീവ്രയജ്ഞ കുത്തിവയ്്പ് കാന്പിനു തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ജെ. ഹുസനാർ അധ്യക്ഷനായി. പഞ്ചായത്തിന്റെ വിവിധ വാർഡുകളിലും മൃഗസംരക്ഷണ കേന്ദ്രങ്ങളിലുമായാണ് തീവ്ര പ്രതിരോധ വാക്സിനേഷൻ കാന്പുകൾ നടത്തുന്നത്. മൃഗാശുപത്രിയിൽ 30 വരെ ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ 10 മണി മുതൽ 11.30 വരെ കാന്പ് നടക്കുമെന്ന് വടക്കഞ്ചേരി മൃഗാശുപത്രി സീനിയർ വെറ്ററിനറി സർജൻ ഡോ. പി. ശ്രീദേവി പറഞ്ഞു. വളർത്തു നായ്ക്കളെയും പൂച്ചകളെയും പ്രതിരോധ കുത്തിവയ്്പിനു വിധേയമാക്കുകയും നിർബന്ധമായും ലൈസൻസ് എടുക്കണമെന്നും അധികൃതർ അറിയിച്ചു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ സജി, ബിന്ദു എന്നിവരാണ് വാക്സിനേഷനു നേതൃത്വം നൽകുന്നത്.