ശുചീകരണത്തൊഴിലാളികൾ ധർണ നടത്തി
1453500
Sunday, September 15, 2024 5:21 AM IST
തൃശൂർ: ഓണം ആനുകൂല്യങ്ങൾ നിഷേധിച്ച തൃശൂർ കോർപറേഷൻ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കോർപറേഷനിലെ താത്കാലിക ശുചീകരണതൊഴിലാളികൾ പ്രതിഷേധധർണ നടത്തി. ആറായിരം രൂപവീതം ഓണം ആനുകൂല്യമായി ഓരോ തൊഴിലാളിക്കും ശന്പളം അഡ്വൻസ് നൽകാനും പിന്നീട് ശന്പളത്തിൽനിന്ന് ഈ തുക തിരിച്ചുപിടിക്കാനുമാണ് സർക്കാർ ഉത്തരവെന്നു തൊഴിലാളികൾ പറഞ്ഞു.
സിഐടിയു ജില്ലാ സെക്രട്ടറി ടി. സുധാകരൻ ധർണ ഉദ് ഘാടനം ചെയ്തു. ജോസഫ് മാളിയേക്കൽ, യു.പി. ജോസഫ്, പി.കെ. ഷാജൻ, വർഗീസ് കണ്ടംകുളത്തി, മഹേഷ്, ജെറിൻ എന്നിവർ പ്രസംഗിച്ചു.