ക്ഷേ​ത്ര​ത്തി​നു​ സ​മീ​പം തീ​പി​ടി​ത്തം
Sunday, May 5, 2024 2:08 PM IST
വ​ട​ക്കാ​ഞ്ചേ​രി: ക്ഷേ​ത്ര​ത്തി​നു സ​മീ​പം തീ​പി​ടി​ച്ച​ത് നാ​ട്ടു​കാ​രി​ൽ പ​രി​ഭ്രാ​ന്തി​പ​ര​ത്തി. മു​ള്ളൂ​ർ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ മ​ണ​ലാ​ടി പി​ഷാ​രം മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​ള്ള വാ​ഴ​ക്കോ​ട് - ചേ​ല​ക്ക​ര സം​സ്ഥാ​ന​പാ​ത​യോ​ര​ത്തെ പ​റ​മ്പി​നാ​ണ് തീ​പി​ടി​ച്ച​ത്.

വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ട​ക്കാ​ഞ്ചേ​രി സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ ക​ലേ​ഷ് കു​മാ​ർ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ വി​നീ​ത്, വൈ​ശാ​ഖ്, കൃ​ഷ്ണ​രാ​ജ്, നി​തി​ൻ ദേ​വ്, ഹോം ​ഗാ​ർ​ഡ് ര​വി മ​ച്ചാ​ട് എ​ന്നി​വ​ർ അ​ഗ്നി​ശ​മ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.