ഒാ​ൾ ഇ​ന്ത്യ ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി വ​നി​താ വി​ഭാ​ഗം നെ​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് തു​ട​ങ്ങി
Sunday, May 5, 2024 2:08 PM IST
കൊ​ര​ട്ടി: ഓ​ൾ ഇ​ന്ത്യ ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി വ​നി​താ വി​ഭാ​ഗം നെ​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തു​ട​ക്കം. കൊ​ര​ട്ടി പൊ​ങ്ങം നൈ​പു​ണ്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ക്യാ​മ്പ​സി​ലാ​ണ് വേ​ദി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

എ​ഴു​ന്നൂ​റോ​ളം കാ​യി​ക​താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന മാ​ർ​ച്ച്പാ​സ്റ്റോ​ടു കൂ​ടി​യാ​ണ് ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്. നൈ​പു​ണ്യ കോ​ള​ജി​ലെ നൃ​ത്ത-​സം​ഗീ​ത ക്ല​ബ്ബു​ക​ളു​ടെ പ്ര​ക​ട​ന​വും ഉ​ദ്ഘാ​ട​ന​വേ​ദി​യെ വ​ർ​ണാ​ഭ​മാ​ക്കി. എ​റ​ണാ​കു​ളം - അ​ങ്ക​മാ​ലി അ​തി​രൂ​പ​ത അ​പ്പോ​സ്‌​തോ​ലി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ മാ​ർ ബോ​സ്കോ പു​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഡ​യ​റ​ക്ട​റും ചാ​മ്പ്യ​ൻ​ഷി​പ്പ് ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ ഡോ. ​വി.​പി. സ​ക്കീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​നാ​യി.

മ​ല​യാ​ളി​യാ​യ ഇ​ന്ത്യ​ൻ അ​ത്‌​ല​റ്റ് ജോ​സ​ഫ് ജി. ​എ​ബ്ര​ഹാ​മി​നെ ആ​ദ​രി​ച്ചു. നൈ​പു​ണ്യ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​പോ​ള​ച്ച​ൻ കൈ​ത്തോ​ട്ടു​ങ്ക​ൽ, നൈ​പു​ണ്യ കോ​ള​ജ് വി​ദ്യാ​ർ​ഥി​യും ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ലേ​യ​റു​മാ​യ എ​സ്. വൈ​ഷ്ണ​വി, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​കെ.​പി. മ​നോ​ജ്‌, കാ​ലി​ക്ക​റ്റ്‌ യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് അം​ഗം അ​ഡ്വ. എ​ൽ.​ജി. ലി​ജീ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ബി​ജു, കൊ​ര​ട്ടി ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് ഇ​ട​ശേ​രി, നൈ​പു​ണ്യ കോ​ള​ജ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ മേ​ധാ​വി ഡോ. ​ശ്രീ​ജി​ത്ത്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 56 യൂ​ണി​വേ​ഴ്സി​റ്റി ടീ​മു​ക​ളാ​ണ് ഈ ​കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. മെ​യ് നാ​ല് മു​ത​ൽ ഏ​ഴു വ​രെ​യാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പ് ന​ട​ക്കു​ന്ന​ത്.