കൊ​ച്ചി: വ്യാ​ജ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കൊ​ല്ലം സ്വ​ദേ​ശി​നി​യെ സൈ​ബ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ല്ലം പ​ള്ളി​ത്തോ​ട്ടം ഡോ​ണ്‍ ബോ​സ്‌​കോ ന​ഗ​റി​ല്‍ ജെ​ന്‍​സി മോ​ളാ​ണ് (24) അ​റ​സ്റ്റി​ലാ​യ​ത്. ആ​പ്പ് സ്റ്റോ​ര്‍ ഒ​പ്റ്റി​മൈ​സേ​ഷ​ന്‍ (എ​എ​സ്ഒ) എ​ന്ന ഓ​ണ്‍​ലൈ​ന്‍ ബി​സി​ന​സ് ആ​പ്പി​ല്‍ ആ​ളു​ക​ളെ ചേ​ര്‍​ത്ത് ദി​വ​സ​വ​രു​മാ​യി പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് 1500 ഓ​ളം ആ​ളു​ക​ളി​ല്‍ നി​ന്നാ​യി ല​ക്ഷ​ങ്ങ​ളാ​ണ് പ്ര​തി ത​ട്ടി​യെ​ടു​ത്ത​ത്. ഇ​തി​നു ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

20,000 രൂ​പ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി ഡെ​പ്പോ​സി​റ്റ് ചെ​യ്താ​ല്‍ ദി​വ​സ വ​രു​മാ​ന​മാ​യി നി​ശ്ചി​ത തു​ക ലാ​ഭം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. ഈ ​വാ​ഗ്ദാ​ന​ത്തി​ല്‍ വി​ശ്വ​സി​ച്ച് സാ​ധാ​ര​ണ​ക്കാ​രാ​യ നി​ര​വ​ധി ആ​ളു​ക​ള്‍ ത​ങ്ങ​ളു​ടെ സ​മ്പാ​ദ്യം പ്ര​തി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കും പ്ര​തി ന​ല്‍​കി​യ മ​റ്റ് പ​ല അ​ക്കൗ​ണ്ടി​ലേ​ക്കും നി​ക്ഷേ​പി​ച്ചു. ആ​ളു​ക​ള്‍ നി​ക്ഷേ​പി​ച്ച തു​ക​യും അ​തി​ന്‍റെ ലാ​ഭ​വും ആ​പ്ലി​ക്കേ​ഷ​നി​ല്‍ കാ​ണി​ച്ചി​രു​ന്ന​തി​നാ​ല്‍ പ​ല​രും ഈ ​ത​ട്ടി​പ്പി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ആ​ദ്യം പ​ണം നി​ക്ഷേ​പി​ച്ച ആ​ളു​ക​ള്‍​ക്ക് നി​ക്ഷ​പി​ച്ച തു​ക​യും വ​ന്‍ ലാ​ഭ​വും തി​രി​കെ കി​ട്ടി​യ​തി​നാ​ല്‍ അ​വ​ര്‍ മു​ഖാ​ന്തി​രം കൂ​ടു​ത​ല്‍ പേ​ര്‍ ത​ട്ടി​പ്പി​ലേ​ക്ക് ചെ​ന്നു​വീ​ണു.

പി​ന്നീ​ട് ആ​പ്ലി​ക്കേ​ഷ​നി​ല്‍ കാ​ണി​ച്ചി​രു​ന്ന നി​ക്ഷേ​പ​ത്തു​ക​യും ലാ​ഭ​വും പി​ന്‍​വ​ലി​ക്കാ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് ത​ട്ടി​പ്പാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. തു​ട​ര്‍​ന്ന് ത​ട്ടി​പ്പി​നി​ര​യാ​യ ഫോ​ര്‍​ട്ടു​കൊ​ച്ചി സ്വ​ദേ​ശി​യും 52 പേ​രും ചേ​ര്‍​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ത​ട്ടി​പ്പി​ല്‍ ഉ​ള്‍​പ്പെ​ട്ട മ​റ്റ് പ്ര​തി​ക​ള്‍​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.