ഞാളംകുന്നേൽ പാടശേഖരം ഇനി കതിരണിയും
1465254
Thursday, October 31, 2024 1:35 AM IST
പൈങ്ങോട്ടൂർ : കടവൂർ ഞാളംകുന്നേൽ പാടശേഖരം ഇനി കതിരണിയും. പൈങ്ങോട്ടൂർ ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് ഫാമിംഗ് പദ്ധതിയിലൂടെയാണ് മൂന്നേക്കർ പാടത്ത് നെൽകൃഷി ആരംഭിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ലയണ്‍സ് ഡിസ്ട്രിക്ട് ഗവർണർ രാജൻ എൻ. നന്പൂതിരി നിർവഹിച്ചു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജയ്സണ്‍ ജോയ് താന്നിക്കൽ അധ്യക്ഷത വഹിച്ചു.
ഡിസ്ട്രിക്ട് പ്രോജക്ട് സെക്രട്ടറി ഷിൻസ് സെബാസ്റ്റ്യൻ, പ്രോജക്ട് കോഡിനേറ്റർ ജെയിംസ് പോൾ, സെക്രട്ടറി അഗസ്റ്റിൻ ആന്റണി, ട്രഷറർ ജിൻസ് ജോർജ് എന്നിവർ വിത്തു വിതയ്ക്കലിന് നേതൃത്വം നൽകി. 120 ദിവസത്തോളം മൂപ്പുള്ള ചുവന്ന ഐആർ8 വിത്താണ് ഇവർ വിതയ്ക്കാനായി തെരഞ്ഞെടുത്തത്. 50 വർഷമായി ഉഴവുരംഗത്ത് തുടരുന്ന പള്ളിക്കാപറന്പിൽ സി.എൻ കുഞ്ഞ് ഉഴുതു ഒരുക്കിയ പാടശേഖരത്ത് പാരന്പര്യകർഷകരായ ജോയി ചക്കുംകുടിയിൽ, ഏലിയാസ് തൊട്ടിമറ്റത്തിൽ, മാത്തൻ പാടശേരി, അനീഷ് സക്കറിയ,ബേബി കിഴക്കേഭാഗത്ത്, ഫേലിക്സ് പോൾ, ടോമിൻപോൾ എന്നിവരുടെ സഹായത്തോടെയാണ് നെൽകൃഷി പരിപാലനം നടത്തുന്നത്. ജലദൗൽലഭ്യം നേരിടാത്ത ഇവിടെ നല്ല വിളവ് ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് പൈങ്ങോട്ടൂർ ലൈൻസ് ക്ലബ് അംഗങ്ങൾ.