ഇടുക്കിയെ ടൂറിസത്തിന്റെ ആഗോള ഹബ്ബാക്കും: മന്ത്രി റോഷി
1591904
Monday, September 15, 2025 11:45 PM IST
മൂലമറ്റം: അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ഇടുക്കിയെ ടൂറിസത്തിന്റെ ആഗോള ഹബ്ബാക്കിമാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കേരള കോണ്ഗ്രസ് - എം മണ്ഡലം കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള നിർമാണത്തിനു പുറമേ ഇലവീഴാപൂഞ്ചിറ റോഡിനായി 1.15 കോടിയുടെ പദ്ധതി തയാറാക്കി വരികയാണെന്നും കുടയത്തൂർ, അറക്കുളം മേഖല കേന്ദ്രീകരിച്ച് വലിയ ടൂറിസം പ്രോജക്ട് യാഥാർഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ടോമി നാട്ടുനിലം അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, ടോമി ജോസഫ് കുന്നേൽ, ഫ്രാൻസിസ് കരിന്പാനി, സിബി മാളിയേക്കൽ, ജോസ് ഇടക്കര, ജിയോ കുന്നപ്പിള്ളിൽ, അജിൽ പനച്ചിക്കൽ, അമൽ കുഴിക്കാട്ട്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ നിയമസഭാ സാമാജികനായി 25 വർഷം പൂർത്തിയാക്കുന്ന മന്ത്രി റോഷി അഗസ്റ്റിനെ ഉപഹാരം നൽകി ആദരിച്ചു.
വിവിധ മേഖലകളിൽ മികവു തെളിയിച്ച ജോജോ കുരിശുംമൂട്ടിൽ, ബേബിച്ചൻ തട്ടാപറന്പിൽ, ബേബി കുഴിഞ്ഞാലിൽ, ബേബി വെട്ടുകാട്ടിൽ, ജിബിൻ എസ്. ഇടക്കര, ബിബിൻ കൊല്ലപ്പിള്ളിൽ, കുര്യാച്ചൻ മുതുകാട്ടിൽ, വത്സ സതീശൻ എന്നിവരെ ആദരിച്ചു.