ഭൂപതിവു ഭേദഗതി: കട്ടപ്പനയിൽ കണ്വൻഷൻ
1591621
Sunday, September 14, 2025 11:13 PM IST
കട്ടപ്പന: ഭൂ പതിവു ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ചട്ടത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവാശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന സമരത്തിന്റെ ഭാഗമായി കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ കട്ടപ്പനയിൽ സമര പ്രഖ്യാപന കണ്വൻഷൻ നടത്തി. ഹിൽ ടൗണ്‍ ഓഡിറ്റോറിയത്തിൽ നടന്ന കണ്വൻഷൻ ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈന്പിള്ളിൽ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.ആർ. വിനോദ്, ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ബേബി, എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ ചെയർമാൻ കെ.എസ്. അനിൽകുമാർ, ഫാ. ബിജു ആഡ്രൂസ്, ഫാ. ജിതിൻ വർഗീസ്, ഫാ. ജോസ് മലയാറ്റിൽ, അഡ്വ. ജോമോൻ കെ. ചാക്കോ, അസോസിയേഷൻ ജനറൽ സെക്രട്ടറി പി.കെ. ജോഷി, വർക്കിംഗ് പ്രസിഡന്റ് സിജോമോൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.