ഉന്നതികളിൽ സോളാർ വിളക്കുകൾ
1591622
Sunday, September 14, 2025 11:13 PM IST
മറയൂർ: ഗ്രീൻ ഇന്ത്യാ മിഷന്റെ സഹായത്തോടെ മൂന്നാർ വന്യജീവി ഡിവിഷനിലെ ആനമുടി വനവികസന ഏജൻസിയുടെ നേതൃത്വത്തിൽ ചിന്നാർ വന്യജീവി സങ്കേതത്തിലെ 11 ഉന്നതികളിൽ സോളാർ വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു.
ആറു ലക്ഷത്തോളം രൂപ ഇതിനായി ചെലവഴിക്കും. ഇരവികുളം, ഷോല ദേശീയോദ്യാനങ്ങളിലെ എല്ലാ ഉന്നതികളിലും ഇത്തരം വിളക്കുകൾ സ്ഥാപിക്കുമെന്ന് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ കെ.വി. ഹരികൃഷ്ണൻ അറിയിച്ചു.
പദ്ധതി പ്രദേശത്തെ മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനും സുസ്ഥിര വികസനത്തിനും വഴിയൊരുക്കുമെന്ന് ചിന്നാർ അസി. വൈൽഡ് ലൈഫ് വാർഡൻ ജി. അജികുമാർ പറഞ്ഞു.