കുട്ടികർഷകന്റെ കോവയ്ക്ക സ്കൂളിനു രുചി കൂട്ടി
1591624
Sunday, September 14, 2025 11:13 PM IST
നെടുങ്കണ്ടം: വീട്ടിൽ കൃഷി ചെയ്ത് ഉത്പാദിപ്പിച്ച കോവയ്ക്ക സ്കൂളിനെത്തിച്ചുനൽകി ജെറോം പോൾ എന്ന മൂന്നാം ക്ലാസുകാരൻ കുട്ടികർഷകൻ. കമ്പംമെട്ട് മഡോണ എൽപിഎസിലെ വിദ്യാർഥിയാണ് സ്കൂളിന്റെ രുചിക്കൂട്ടിലേക്ക് സ്വന്തം കോവയ്ക്ക എത്തിച്ചത്.
ജെറോമിന്റെ കൈയൊപ്പു വീണ പച്ചക്കറികൾ മുന്‍പും ജറോം സ്കൂളിൽ എത്തിച്ചുനല്‍കിയിട്ടുണ്ട്. വീട്ടിൽ ജെറോമിന് സ്വന്തമായി അടുക്കളത്തോട്ടമുണ്ട്. അവിടെ ഉത്്പാദിപ്പിക്കുന്ന പച്ചക്കറികളാണ് സ്കൂളിലെത്തിക്കുന്നത്.
കഴിഞ്ഞ വർഷം ഈ കുട്ടി തന്നോളാം വലിപ്പമുള്ള ഒരു മത്തങ്ങ സ്വന്തമായി കൃഷി ചെയ്ത് ഉത്പാദിപ്പിച്ച് സ്കൂളിന് സമ്മാനിച്ചതാണ്. കരുണാപുരം ആയിലൂക്കുന്നേൽ സാജു - സുമ ദമ്പതികളുടെ ഇളയ മകനാണ് ഈ കുട്ടികർഷകൻ.