അയ്യപ്പഭക്തരുടെ വാഹനം തലകീഴായി മറഞ്ഞു
1485465
Monday, December 9, 2024 3:36 AM IST
വണ്ടിപ്പെരിയാർ: 63-ാം മൈൽ പെട്രോൾ പമ്പിന് സമീപം അയ്യപ്പഭക്തരുടെ വാഹനം തലകീഴായി മറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് 12 ഒാടെ തെലുങ്കാന സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
പെട്രോൾപമ്പിന് സമീപമെത്തിയപ്പോൾ വളവിൽ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം എതിർ വശത്തെ മൺതിട്ടയിലേക്ക് ഇടിച്ചുകയറി തലകീഴായി മറയുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന നാല് അയ്യപ്പഭക്തർ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രദേശവാസികളെത്തി രക്ഷാപ്രവർത്തനം നടത്തി.