കറുകപ്പള്ളി-മൈലാടി റോഡ് ഉദ്ഘാടനം ചെയ്തു
1485464
Monday, December 9, 2024 3:36 AM IST
വെള്ളിയാമാറ്റം: പി.ജെ.ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 15 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിൽ നിന്നും രണ്ടുഘട്ടമായി 25 ലക്ഷം രൂപയും അനുവദിച്ചു നിർമിച്ച വെള്ളിയാമറ്റം പഞ്ചായത്തിലെ കറുകപ്പള്ളി- മൈലാടി റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബർ പ്രഫ.എം.ജെ. ജേക്കബ് നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർളി ജോസുകുട്ടി, ജോസ് മാത്യു, മൈക്കിൾ മാത്യു, സോണി തെങ്ങുംപള്ളി, ജോമോൻ കുളമാക്കൽ, ബേബിച്ചൻ മൈലാടൂർ, സണ്ണി ഒരപ്പുഴിയിൽ, സജി തോട്ടപ്പള്ളി, ജോസ് മൈലാടൂർ തുടങ്ങിയവർ പ്രസംഗിച്ചു.