നാപ്കിൻ വെൻഡിംഗ് മെഷീൻ കൈമാറി
1485234
Sunday, December 8, 2024 3:52 AM IST
തൊടുപുഴ: വിമല സ്കൂൾ യൂണിഫോമസും ലയണ്‍സ് ക്ലബ് മെട്രോ ലേഡീസ് ഫോറമുമായി ചേർന്ന് നാപ്കിൻ വെൻഡിംഗ് മെഷീൻ വിമല പബ്ലിക് സ്കൂളിന് കൈമാറി. പ്രിൻസിപ്പൽ സിസ്റ്റർ എലൈസ് ഏറ്റുവാങ്ങി.
സോണ്‍ ചെയർമാൻ ജോഷി ജോർജ് ഉദ്ഘാടനം ചെയ്തു, ക്ലബ് പ്രസിഡന്റ് സി.സി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. അഡ്വ. ബാബു പള്ളിപ്പാട്ട്, വിനോദ് കണ്ണോളി, പ്രോജക്ട് കോ-ഓർഡിനേറ്റർ അഗസ്റ്റിൻ കെ.ജോബ്, ക്ലബ് ജിജോ കാളിയാർ, എ.കെ. വിഷ്ണു, മീര ടോം, അഭിരാമി, സിസ്റ്റർ എലൈസ് എന്നിവർ പ്രസംഗിച്ചു.