കിണറ്റിൽവീണ പൂച്ചയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
1485224
Sunday, December 8, 2024 3:45 AM IST
തൊടുപുഴ: കിണറ്റിൽ അകപ്പെട്ട പേർഷ്യൻ പൂച്ചയ്ക്ക് രക്ഷകരായി തൊടുപുഴ ഫയർഫോഴ്സ്. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് മുട്ടം ശങ്കരപ്പിള്ളി സ്വദേശി മേട്ടുപുറത്ത് ബിജുമോന്റെ പേർഷ്യൻ പൂച്ച വീട്ടിലെ കിണറ്റിൽവീണത്.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു പി. തോമസിന്റെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്സ് സംഘം പൂച്ചയെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. 35 അടി താഴ്ചയുള്ള കിണറിൽ 15 അടിയോളം വെള്ളവും ഉണ്ടായിരുന്നു.
അയ്യായിരം രൂപയോളം വില വരുന്നതാണ് പേർഷ്യൻ പൂച്ച. ഫയർ ഓഫീസർമാരായ ബിബിൻ എ. തങ്കപ്പൻ, അനിൽ നാരായണൻ, അഖിൽ എസ്. പിള്ള എന്നിവരാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തത്.