റബര്‍ ഷീറ്റിന്റെ വില 200ലെത്തി
1484991
Saturday, December 7, 2024 3:46 AM IST
അടിമാലി: രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം റബര്‍ ഷീറ്റിന്റെ വില കിലോയ്ക്ക് 200ലേക്ക് മടങ്ങിയെത്തി.കോട്ടയത്ത് 200 രൂപക്ക് ബുധനാഴ്ച്ച ചരക്കെടുത്തു. ബോര്‍ഡ് വില 199 രൂപയാണ്. 164 രൂപ വരെയായി കൂപ്പുകുത്തിയ ശേഷമാണ് റബര്‍വിലയില്‍ വീണ്ടും വര്‍ധനവുണ്ടായിട്ടുള്ളത്.