വൈദ്യുതിചാർജ് വർധനയിൽ പ്രതിഷേധം
1484990
Saturday, December 7, 2024 3:46 AM IST
കട്ടപ്പന: വൈദ്യുതി ചാർജ് വർധനെയ്ക്കെതിരേ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പന്തം കൊളു ത്തി പ്രകടനം നടത്തി. തുടർന്ന് കെഎസ്ഇബി ഓഫീസിനു മുന്നിൽ വൈദ്യുതി ബില്ല് കത്തിച്ചായിരുന്നു പ്രതിഷേധം. കെപിസിസി സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് തോമസ് മൈക്കിൾ,
ജോയി പോരുന്നോലി, ജോസ് മൂത്തനാട്ട്, ഷാജി വെള്ളംമാക്കൽ, പ്രശാന്ത് രാജു, റൂബി വേഴമ്പത്തോട്ടം, സജീവ്, ജോണി വടക്കേക്കര, ബിനോയി വെണ്ണിക്കുളം, ജോസ് ആനക്കല്ലിൽ, രാജൻ, രാജു തുടങ്ങിയവർ നേതൃത്വം നൽകി.