ഫിലിം ഫെസ്റ്റിവൽ സമാപിച്ചു
1484986
Saturday, December 7, 2024 3:46 AM IST
കട്ടപ്പന: കട്ടപ്പനയില്‍ രണ്ടുദിവസമായി നടന്നുവന്ന റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു. മികച്ച ഹ്രസ്വചിത്രം (കോളജ്)- എലിസിയം, മികച്ച ഹ്രസ്വചിത്രം (സ്കൂള്‍)- ഇവിടം, മികച്ച ഡോക്യുമെന്ററി (കോളജ്)- രാച്ചമ്മ, മികച്ച ഡോക്യുമെന്ററി(സ്കൂള്‍)- ദെയര്‍ സ്റ്റോറി എന്നിവയ്ക്കും പ്രത്യേക പരാമര്‍ശം.
ഹ്രസ്വചിത്രം (കോളജ്)- കാടത്തി, ഹ്രസ്വചിത്രം (സ്കൂള്‍)- അണ്‍പ്ലഗ്ഡ്- ദി സൗത്ത് ഓഫ് സൈലന്‍സ്, ഡോക്യുമെന്ററി(കോളജ്)- യൂസ് മി വൈസ് ലി എന്നിവയ്ക്കും പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
സമാപന യോഗം ജില്ലാ കലക്ടര്‍ വി. വിഗ്നേശ്വരി ഉദ്ഘാടനം ചെയ്തു. സംവിധായകന് ജയരാജ്, സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ്, സംവിധായകന് പ്രദീപ് എം. നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.