ഉ​പ്പു​ത​റ: ആ​ത്മ​ബോ​ധോ​ദ​യ സം​ഘം സ്ഥാ​പ​ക​ൻ ശ്രീ ​ശു​ഭാ​ന​ന്ദ​ൻ ത​പ​സ് അ​നു​ഷ്ഠി​ച്ച അ​മ്പ​ല​പ്പാ​റ ത​പോ​ഗി​രി തീ​ർ​ഥാ​ട​നം സ​മാ​പി​ച്ചു. 41 ദി​വ​സ​ത്തെ വൃ​തം അ​നു​ഷ്ഠി​ച്ച് സ്ത്രീ-​പു​രു​ഷ ഭേ​ദ​മ​ന്യേ ഇ​രു​മു​ടി കെ​ട്ടു​മേ​ന്തി​യാ​ണ് വി​ശ്വാ​സി​ക​ൾ മ​ല ക​യ​റി ത​പോ​ഗി​രി​യി​ൽ എ​ത്തി​യ​ത്.

12 ദി​വ​സം നീ​ണ്ടുനി​ന്ന തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ത്മബോ​ധോ​ദ​ന സം​ഘം ജ​ന. സെ​ക്ര​ട്ട​റി സ്വാ​മി ചി​ത്സ്വ​രൂ​പാ​ന​ന്ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് കെ.​ടി. ബി​നു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് ആ​ശ ആ​ന്‍റ്​ണി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ജോ​ൺ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ജ​യിം​സ് കെ. ​ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.