ആ​ല​ക്കോ​ട്: പ​ഞ്ചാ​യ​ത്തി​ലെ ഫാ​ക്ട​റി​യി​ൽ അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വൃ​ത്തി​ഹീ​ന​മാ​യ രീ​തി​യി​ൽ കൂ​ട്ടി​യി​ട്ട ജൈ​വ​മാ​ലി​ന്യ​ങ്ങ​ളും പ്ലാ​സ്റ്റി​ക്കു​ക​ളും ക​ണ്ടെ​ത്തി. ഫാ​ക്ട​റി ഉ​ട​മ​യി​ൽനി​ന്നു 10,000 രൂ​പ പി​ഴ​യീ​ടാ​ക്കി.

അ​സി​. സെ​ക്ര​ട്ട​റി ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ര​ത് ശ​ങ്ക​ർ, നി​ഷാ മേ​രി ജോ​ർ​ജ് എ​ന്നീ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം പ്ലാ​സ്റ്റി​ക് കൂ​ടു​ക​ളി​ൽ ഉ​പേ​ക്ഷി​ച്ച മാ​ലി​ന്യ​ങ്ങ​ളാ​ണ് കൂ​ട്ടി​യി​ട്ടി​രു​ന്ന​ത്.