നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം 19, 20, 21 തീ​യ​തി​ക​ളി​ല്‍ നെ​ടു​ങ്ക​ണ്ടം സെന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്‌​കൂ​ളി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. നൂ​പു​ര ധ്വ​നി​ക​ള്‍ എ​ന്ന് പേ​ര് ന​ല്‍​കി​യ ക​ലോ​ത്സ​വ​ത്തി​ല്‍ എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 52 സ്‌​കൂ​ളു​ക​ളി​ല്‍നി​ന്നാ​യി 3,250 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കും.

എ​ല്‍​പി, യു​പി, ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 93 ഇ​ന​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍​ക്കാ​യി 10 വേ​ദി​ക​ള്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ജ​ന​റ​ല്‍ ക​ലോ​ത്സ​വ​ത്തി​ന് പു​റ​മേ അ​റ​ബി​ക്, സം​സ്‌​കൃ​തം, ത​മി​ഴ് ക​ലോ​ത്സ​വ​ങ്ങ​ളും ഇ​തോ​ടൊ​പ്പം ന​ട​ക്കും. 19ന് ​ര​ച​നാമ​ത്സ​ര​ങ്ങ​ളും ചെ​ണ്ട, താ​യ​മ്പ​ക മ​ത്സ​ര​ങ്ങ​ളു​മാ​ണ് ന​ട​ക്കു​ന്ന​ത്.

19ന് ​രാ​വി​ലെ 10ന് ​എം.​എം. മ​ണി എം​എ​ല്‍​എ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പ്രി​മി ലാ​ലി​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജെ​യിം​സ് ശൗ​ര്യാം​കു​ഴി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ഇ​ടു​ക്കി രൂ​പ​ത കോ​ര്‍​പ​റേ​റ്റ് വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫാ. ​ജോ​ര്‍​ജ് ത​കി​ടി​യേ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.

പ​രി​പാ​ടി​യി​ല്‍ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​വ​ര്‍​ത്ത​ന മി​ക​വി​ന് അ​വാ​ര്‍​ഡ് നേ​ടി​യ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ കെ. ​സു​രേ​ഷ്കു​മാ​ര്‍, കോ​മ്പ​യാ​ര്‍ സെ​ന്‍റ്് തോ​മ​സ് സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ബി​ജു ജോ​ര്‍​ജ് എ​ന്നി​വ​രെ ആ​ദ​രി​ക്കും.

21ന് വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​നസ​മ്മേ​ള​ന​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. കു​ഞ്ഞ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. പ്രി​മി ലാ​ലി​ച്ച​ന്‍, സി​ബി മൂ​ലേ​പ്പ​റ​മ്പി​ല്‍, ജി​ന്‍​സ് ജോ​സ്, കെ. ​സു​രേ​ഷ് കു​മാ​ര്‍, ബി​ജു ജോ​ര്‍​ജ്, റി​നു ചാ​ക്കോ, സു​ബി​ന്‍ ജോ​സ​ഫ്, സൈ​ജു ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍ ഭാ​ര​വാ​ഹി​ക​ളാ​യി സ്വാ​ഗ​തസം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.