കാര്‍ബണ്‍ ഫണ്ട്: നാലു താലൂക്കുകളില്‍ വനവത്കരണത്തിന് പദ്ധതിയിട്ടെന്ന്
1479931
Monday, November 18, 2024 4:21 AM IST
നെടുങ്കണ്ടം: കാര്‍ബണ്‍ ഫണ്ട് ലക്ഷ്യമിട്ട് ജില്ലയിലെ നാല് താലൂക്കുകളില്‍ സംസ്ഥാന സര്‍ക്കാര്‍ വനവത്കരണത്തിന് പദ്ധതിയിട്ടതായി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ആരോപിച്ചു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സിഎച്ച്ആര്‍ മേഖലയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ ഒളിച്ചുകളിയെന്നും നെടുങ്കണ്ടം ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികള്‍ ചുമതലയേല്‍ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
സിഎച്ച്ആര്‍ പ്രദേശം വനമാണെന്ന് നിയമസഭയില്‍ മന്ത്രി പറഞ്ഞതും ഇതുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്കിയതും സംശയങ്ങള്‍ ജനിപ്പിക്കുന്നതാണ്. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന എം.എം. മണിയും രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായ റോഷി അഗസ്റ്റിനും അറിഞ്ഞുകൊണ്ടാണ് നിര്‍മാണനിരോധനം ഉള്‍പ്പടെയുള്ള കര്‍ഷകവിരുദ്ധ നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചത്.
പൊതുജനങ്ങളെ വിഢികളാക്കാന്‍ ഇവര്‍ നിരന്തരം സമരം നടത്തുകയാണെന്നും സി.പി. മാത്യു ആരോപിച്ചു. യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എസ്. യശോധരന് അധ്യക്ഷത വഹിച്ചു. എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി, നേതാക്കളായ ഇബ്രാഹിംകുട്ടി കല്ലാര്‍, ജോയി തോമസ്, തോമസ് രാജന്, ജോയി വെട്ടിക്കുഴി, എം.ഡി. അര്ജുനന്,
വൈ.സി. സ്റ്റീഫന്‍, രാജു എടത്വ, ബിജോ മാണി തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.എസ് യശോധരന് പ്രസിഡന്റായ ബ്ലോക്ക് കമ്മറ്റിയാണ് ചുമതലയേറ്റത്.