ജില്ലാതല സഹകരണ വാരാഘോഷത്തിന് തുടക്കമായി
1479692
Sunday, November 17, 2024 3:50 AM IST
ഇടുക്കി: കാർഷിക മേഖലയോട് പ്രതിബദ്ധതയും ജനങ്ങളോട് ആഭിമുഖ്യവും സ്നേഹവും പുലർത്തും വിധം രാജ്യാന്തര തലത്തിൽ മാതൃകയാകാൻ സഹകരണമേഖലയ്ക്ക് കഴിഞ്ഞതായി മന്ത്രി റോഷി അഗസ്റ്റിൻ. ദേശീയ സഹകരണവാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നെടുങ്കണ്ടത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഉടുന്പൻചോല സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.ആർ. സോദരൻ അധ്യക്ഷത വഹിച്ചു. എം.എം. മണി എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചൻ, ജോയിന്റ് രജിസ്ട്രാർ റൈനു തോമസ്, ജോയിന്റ് ഡയറക്ടർ ഓഡിറ്റ് ഷാന്റി തോമസ്, അനിൽ കൂവപ്ലാക്കൽ, കെ.വി. ശശി, വി.സി. അനിൽ, മോൻസി ജേക്കബ് എന്നിവർ പ്രസംഗിച്ചു. സഹകരണ ഘോഷയാത്രയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.