എ​ഴു​കും​വ​യ​ൽ: നെ​ടും​ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 19 -ാം വാ​ർ​ഡി​ൽ പെ​ട്ട നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്ക് പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ത​കു​ന്ന ഏ​ക​മാ​ർ​ഗ​​മാ​യ തൂ​വ​ൽ-ഇ​ട്ടി​ത്തോ​പ്പ് റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.

ടാ​റിം​ഗ് ന​ട​ത്തി​യി​ട്ട് കാ​ല​ങ്ങ​ളാ​യ റോ​ഡ് കാ​ല​വ​ർ​ഷ​ത്തി​ലും മ​ല​വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ലും പെ​ട്ട് കാ​ൽ​ന​ട​യാ​ത്ര​യ്ക്ക് പോ​ലും യോ​ഗ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യി​ട്ട് കാ​ല​ങ്ങ​ളാ​യി.

ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽനി​ന്നു ല​ഭി​ക്കു​ന്ന നാ​മ മാ​ത്ര​മാ​യ തു​ക കൊ​ണ്ട് റോ​ഡ് പൂ​ർ​ണ​മാ​യും സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഇ​ട്ടി​ത്തോ​പ്പ്, തൂ​വ​ൽ, അ​രു​വി​ക്കു​ഴി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്രാ​യ​മാ​യ ആ​ളു​ക​ളും വി​ദ്യാ​ർ​ഥി​ക​ലും വ​ലി​യ യാ​ത്രാ ക്ലേ​ശം അ​നു​ഭ​വി​ക്കു​ക​യാ​ണ്.

റോ​ഡ് യാ​ത്ര​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ക്ക​ണ​മെ​ന്ന് ഏ​ഴു​കും​വ​യ​ൽ നാ​ട്ടു​കൂ​ട്ടം പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ ഒ​പ്പി​ട്ട നി​വേ​ദ​നം എം​പി​ക്ക് ന​ൽ​കു​മെ​ന്ന് നാ​ട്ടു​കൂ​ട്ടം ര​ക്ഷാ​ധി​കാ​രി ജോ​ണി പു​തി​യ​പ​റ​ന്പി​ൽ അ​റി​യി​ച്ചു.