വെയിറ്റിംഗ് ഷെഡിൽ വെളിച്ചമില്ല; ഓവർസിയറെ ഉപരോധിച്ചു
1479922
Monday, November 18, 2024 3:58 AM IST
മുട്ടം: ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വെളിച്ചം ലഭിക്കാത്തതിനെത്തുടർന്ന് മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഇൻ-ചാർജ് ബിജോയി ജോണിന്റെ നേതൃത്വത്തിൽ വൈദ്യുതി വകുപ്പ് ഓവർസിയറെ ഉപരോധിച്ചു.
ഈരാറ്റുപേട്ട-പാലാ ഭാഗത്തേക്കുള്ള യാത്രക്കാർ ബസ് കാത്തിരിക്കുന്ന മുട്ടത്തെ വെയിറ്റിംഗ് ഷെഡിലാണ് സന്ധ്യയായാൽ വെളിച്ചമില്ലാത്തത്. ഇവിടെനിന്നു അര കിലോമീറ്റർ ദൂരത്തിലാണ് ഫ്യൂസ് യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. സന്ധ്യയായാൽ സമീപവാസികൾ പോയി ഫ്യൂസ് കുത്തുന്പോഴാണ് ഇവിടെ വെളിച്ചം ലഭ്യമാകുന്നത്.
അര കിലോമീറ്റർ അകലെയുള്ള ഫ്യൂസ് യൂണിറ്റ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം ടാക്സിസ്റ്റാൻഡിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തിനിടെ പലപ്പോഴായി ജനപ്രതിനിധികൾ വൈദ്യുതി വകുപ്പ് അധികൃതരെ നേരിൽ ക്കണ്ട് അഭ്യർഥിച്ചിട്ടും നടപ്പാക്കാത്ത സാഹചര്യത്തിലാണ് ഉപരോധിച്ചത്.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് മേഴ്സി ദേവസ്യ, മെംബർ ഡോളി രാജു എന്നിവരും ഉപരോധ സമരത്തിൽ പങ്കെടുത്തു.