ജനവാസമേഖലയിൽ ഇറങ്ങുന്ന വന്യജീവികളെ വെടിവച്ചു കൊല്ലണം: യൂത്ത്ഫ്രണ്ട് -എം
1479354
Saturday, November 16, 2024 4:16 AM IST
ചെറുതോണി: ജനവാസ മേഖലകളിലെത്തുന്ന വന്യജീവികളെ വെടിവച്ചു കൊല്ലണമെന്നും ഇതിനുള്ള അവകാശം കർഷകന് നൽകണമെന്നും ആവശ്യപ്പെടുന്ന പ്രമേയം കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ്് ജോമോൻ പൊടിപാറ. ഏറ്റുമാനൂർ കാസ മരിയ സെന്ററിൽ നടന്ന കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന നേതൃക്യാന്പിൽ അവതരിപ്പിച്ചു.
വംശനാശം സംഭവിക്കുന്ന ജീവജാലങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി 1972ൽ കൊണ്ടുവന്ന വനം - വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്തു മനുഷ്യജീവനും സ്വത്തിനും വെല്ലുവിളി സൃഷ്ടിക്കുന്ന മുഴുവൻ വന്യമൃഗങ്ങളെയും നിയന്ത്രിക്കുന്നതിന് വേണ്ട നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണം.
വന്യജീവി ആക്രമണങ്ങൾ വർധിക്കുന്നതിന്റെ കാരണം കൃത്യമായി മനസിലാക്കി വനത്തിനുള്ളിൽ വന്യജീവികൾക്ക് ആവശ്യമായ ജലവും ആഹാരവും ലഭ്യമാക്കുന്നതിനുള്ള നടപടി വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും പ്രമേയത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്റെ നേതൃത്വത്തിൽ നടന്ന കേരള യൂത്ത് ഫ്രണ്ട് (എം) സ്റ്റേറ്റ് ലീഡേഴ്സ് സമ്മിറ്റ് കേരള കോണ്ഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു.
മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ തോമസ് ചാഴികാടൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ്, അഡ്വ. അലക്സ് കോഴിമല , അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, സാജൻ തൊടുക, ബേബി ഉഴുതുവാൻ എന്നിവർ പ്രസംഗിച്ചു.