വ​ണ്ടി​പ്പെ​രി​യാ​ർ: സ​ത്രം, അ​ഴു​ത​ക്ക​ട​വ്, മു​ക്കു​ഴി എ​ന്നി​വി​ട​ങ്ങ​ൾ വ​ഴി അ​യ്യ​പ്പ​ഭ​ക്ത​രെ ക​ട​ത്തി​വി​ടു​ന്ന​തി​ന് സ​മ​യക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു.

സ​ത്ര​ത്തി​ൽനി​ന്നു രാ​വി​ലെ ഏ​ഴുമു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യും അ​ഴു​ത​ക്ക​ട​വ് വ​ഴി ഏ​ഴുമു​ത​ൽ 2.30 വ​രെ​യും മു​ക്കു​ഴി വ​ഴി ഏ​ഴു​മു​ത​ൽ മു​ത​ൽ മൂ​ന്നുവ​രെ​യുമാണ് യാ​ത്രാ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല​യി​ൽനി​ന്നു തി​രി​ച്ച് സ​ത്ര​ത്തി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്ക് രാ​വി​ലെ എ​ട്ടു മു​ത​ൽ 11 വ​രെ​യാ​ണ് സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല മു​ത​ൽ പാ​ണ്ടി​ത്താ​വ​ളം വ​രെ​യാ​​ണ് ദേ​വ​സ്വം ബോ​ർ​ഡ് സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. പാ​ണ്ടി​ത്താ​വ​ളം മു​ത​ൽ കൈ​ത​ക്കു​ഴി വ​രെ​യു​ള്ള കാ​ന​ന​പാ​ത​യി​ൽ സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടി​ല്ല.

ഇ​വി​ട​വും വെ​ളി​ച്ചസം​വി​ധാ​നം സ്ഥാ​പി​ക്ക​ണ​മെ​ന്ന് പീ​രു​മേ​ട് എം​എ​ൽ​എ വാ​ഴൂ​ർ സോ​മ​ൻ, ദേ​വ​സ്വം ദേ​വ​സ്വം ബോ​ർ​ഡി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.