മണ്ണുമാന്തി യന്ത്രം തട്ടി ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
1479350
Saturday, November 16, 2024 4:10 AM IST
അടിമാലി: അടിമാലി 14-ാം മൈലില്‍ ദേശീയപാത നവീകരണ ജോലികള്‍ക്കിടെ ഒറീസ സ്വദേശിക്ക് ദാരുണാന്ത്യം. രാഗേഷ് കുമാര്‍ നാഥാണ് (28) മരിച്ചത്. മണ്ണുമാന്തി യന്ത്രം ദേഹത്തു കയറിയാണ് അപകടമുണ്ടായത്. ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നിര്‍മാണ ജോലികള്‍ നോക്കിനില്ക്കുകയായിരുന്ന രാഗേഷിനെ ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും അബന്ധത്തില്‍ യുവാവിന്റെ ദേഹത്ത് മണ്ണുമാന്തി യന്ത്രം കയറുകയായിരുന്നുവെന്നുമാണ് പോലീസ് നല്കുന്ന വിവരം.