പിഎസ്സി ഓഫീസ് കെട്ടിടനിർമാണം: ടെൻഡറായി
1479938
Monday, November 18, 2024 4:21 AM IST
കട്ടപ്പന: കട്ടപ്പനയിൽ പ്രവർത്തിക്കുന്ന ജില്ലാ പിഎസ്സി ഓഫീസിന് പുതിയ കെട്ടിടം നിർമിക്കുന്നതിനായി സംസ്ഥാന സർക്കാർ 7.50 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് വിവിധ അന്വേഷണങ്ങൾക്കും സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ഉൾപ്പെടെയുള്ള നിയമന നടപടികൾക്കും ആവശ്യമായ സൗകര്യത്തോട് കൂടിയാണ് പുതിയ ഓഫീസ് സജ്ജമാകുന്നത്.
നാലു നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന് 13616 ചതുരശ്രയടി വിസ്തീർണം ഉണ്ട്. നിർമാണ പ്രവൃത്തികൾക്ക് 5,60,97,000 രൂപയും വൈദ്യുതികരണവും അനുബന്ധ പ്രവൃത്തികൾക്കുമായി 1,61,03, 000 രൂപയും അനുവദിച്ചത്.