സഹ. വാരാഘോഷം എല്‍ഡിഎഫ് പരിപാടിയാക്കിയെന്ന്
1479937
Monday, November 18, 2024 4:21 AM IST
നെടുങ്കണ്ടം: സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല പരിപാടി എല്‍ഡിഎഫ് പരിപാടിയാക്കി മാറ്റിയതായി കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയംഗവും കേരള സംസ്ഥാന ഹൗസിംഗ് ഫെഡറേഷന് ഡയറക്ടറുമായ ജോസ് പൊട്ടംപ്ലാക്കല്‍ ആരോപിച്ചു.
ജില്ലയിലെ സഹകാരികളുടെ മികച്ച പിന്തുണയും നല്ല ജനപങ്കാളിത്തവും ഉണ്ടായിരുന്ന ഘോഷയാത്രയ്ക്ക് ശേഷം നടത്തിയ പൊതുസമ്മേളനത്തില്‍ യുഡിഎഫ് പ്രതിനിധികളെ നോക്കുകുത്തികളാക്കുകയായിരുന്നു. യുഡിഎഫ് പ്രതിനിധികളായി എം.എന്‍. ഗോപിയും താനുമാണ് വേദിയില്‍ ഉണ്ടായിരുന്നത്.
എന്നാല്‍, ഉദ്ഘാടനത്തിനുശേഷം എം.എന്‍. ഗോപി വേദിവിട്ടിരുന്നു. പിന്നീട് വേദിയിലുണ്ടായിരുന്ന തന്നെ പ്രസംഗിക്കാന്‍ വിളിക്കാതെ യോഗം അവസാനിപ്പിക്കുകയായിരുന്നു. എല്‍ഡിഎഫ് പ്രതിനിധികള്‍ക്ക് അവസരവും നല്കി.
ഇതു സഹകരണ തത്വങ്ങള്‍ക്ക് എതിരും നീതിനിഷേധവും ആണ്. സ്വജന പക്ഷപാതപരമായ ഈ നടപടിക്ക് എതിരേയുള്ള പ്രതിഷേധം സര്‍ക്കിള്‍ യൂണിയന് ചെയര്‍മാനെ അറിയിച്ചതായും ജോസ് പൊട്ടംപ്ലാക്കല്‍ പറഞ്ഞു.