ജില്ലയിൽ 79 ഇടങ്ങളിൽ സൗജന്യ വൈഫൈ
1479920
Monday, November 18, 2024 3:58 AM IST
തൊടുപുഴ: ജില്ലയിൽ കൂടുതൽ ഇടങ്ങളിൽ സൗജന്യ വൈ ഫൈ സൗകര്യം. കെ ഫൈയിലൂടെ ഒരു ജിബി ഡാറ്റ സൗജന്യമായി ലഭ്യമാകും. സംസ്ഥാന ഐടി മിഷൻ ബിഎസ്എൻഎല്ലുമായി ചേർന്നു നടപ്പാക്കുന്ന സൗജന്യ വൈഫൈ സംവിധാനത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായതോടെയാണ് ജില്ലയിലെ 79 ഇടങ്ങളിൽ സൗജന്യ വൈഫൈ ലഭിച്ചുതുടങ്ങിയത്.
സംസ്ഥാനമൊട്ടാകെ 2023 പൊതുസ്ഥലങ്ങളിലാണ് സൗജന്യ വൈഫൈ സേവനം. ഒരു ജിബി ഡാറ്റ സൗജന്യമായും തുടർന്ന് കൂടുതൽ ഡാറ്റ മിതമായ നിരക്കിലും ലഭിക്കും.
ബസ് സ്റ്റോപ്പുകൾ, സ്റ്റാൻഡുകൾ, ജില്ലാ ഓഫീസുകൾ, പഞ്ചായത്ത് ഓഫീസുകൾ, പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ദിവസവും 10 എംബിപിഎസ് വേഗതയിലാകും സൗജന്യ ഇന്റർനെറ്റ് ലഭിക്കുക.