ബസ് സ്റ്റാൻഡ് അറ്റകുറ്റപ്പണി നടത്തണമെന്ന്
1479700
Sunday, November 17, 2024 4:08 AM IST
തൊടുപുഴ: തകർന്നുകിടക്കുന്ന മങ്ങാട്ടുകവല മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്ന് ബ്ലോക്ക് കോണ്ഗ്രസ് ജനറൽ സെക്രട്ടറി നാസർ പാലമൂടൻ ആവശ്യപ്പെട്ടു.
ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉൾപ്പെടെ നൂറുകണക്കിന് ജനങ്ങളെത്തുന്ന ബസ് സ്റ്റാൻഡാണ് അധികൃതരുടെ അവഗണന മൂലം വർഷങ്ങളായി കുണ്ടും കുഴിയുമായി കിടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.