പ്രതിഷേധയോഗം നടത്തി
1479925
Monday, November 18, 2024 3:58 AM IST
തൊടുപുഴ: വ്യാപകമായി ബാറുകളും മദ്യവില്പനശാലകളും അനുവദിക്കുന്ന സർക്കാർ നയത്തിനെതിരേ മദ്യനിരോധനസമിതിയുടെ നേതൃത്വത്തിൽ ചേലച്ചുവട്ടിൽ പ്രതിഷേധയോഗം നടത്തി. മദ്യത്തെയും ലോട്ടറിയെയും പ്രധാന വരുമാനമാർഗമായി കരുതുന്ന മദ്യോപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസന്റ് മാളിയേക്കൽ കുറ്റപ്പെടുത്തി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മദ്യശാലാ നിയന്ത്രണാധികാരം അട്ടിമറിച്ചും ദൂരപരിധി നിയമം ഇളവ് ചെയ്തും ബാറുകളുടെ പ്രവർത്തനസമയം കൂട്ടിയും അബ്കാരി കുറ്റങ്ങളുടെ ശിക്ഷ ലഘൂകരിച്ചും സർക്കാരും എൽഡിഎഫും മദ്യലോബിയോടുള്ള തങ്ങളുടെ വിധേയത്വം പ്രകടിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സിൽബി ചുനയംമാക്കൽ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കൊച്ചടിവാരം, ജോയി മണ്ണാംപറന്പിൽ, സി.ആർ. വിനോദ് , ജോസ് മലേക്കുടി, സെന്പാസ്റ്റ്യൻ പാലത്തിങ്കൽ, ജോസ് കടന്പനാട്ട് എന്നിവർ പ്രസംഗിച്ചു.