യൂസർ ഫീ: പുതിയ മാർഗരേഖ വ്യാപാരദ്രോഹം
1479924
Monday, November 18, 2024 3:58 AM IST
തൊടുപുഴ: പഞ്ചായത്തുകൾക്കും നഗരസഭകൾക്കും കീഴിലുള്ള ഹരിതകർമസേനകൾക്ക് സ്ഥാപനങ്ങളിൽനിന്ന് ജൈവമാലിന്യം ശേഖരിക്കുന്നതിന് അവ തൂക്കി പ്രതിഫലം നിശ്ചയിക്കാറുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ. ചെറുകിട വ്യാപാരികളെ സംബന്ധിച്ച് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണിത്.
മാലിന്യം ഇല്ലാത്ത കടകളിൽനിന്നു യൂസർ ഫീ മേടിക്കുന്നത് തെറ്റായ ആശയമാണെന്നും ഇത് പുനഃപരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും യോഗം മുന്നറിയിപ്പു നൽകി.
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.കെ.നവാസ്, അനിൽ പീടികപ്പറന്പിൽ, നാസർ സൈര, ഷെരീഫ് സർഗം, കെ.പി. ശിവദാസ്, ജോസ് കളരിക്കൽ, സാലി എസ്. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.