കാനനപാതയിൽ സമയക്രമം ഏർപ്പെടുത്തി
1479697
Sunday, November 17, 2024 3:50 AM IST
ഇടുക്കി: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് കാനനപാതയിലൂടെ എത്തുന്ന തീർഥാടകരുടെ സഞ്ചാരത്തിന് സമയക്രമീകരണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. തീർഥാടകരുടെ സുരക്ഷിതവും സുഗമവുമായ യാത്രാസൗകര്യം കണക്കിലെടുത്താണ് ക്രമീകരണം.
സത്രം - രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് ഒന്നു വരെ, അഴുതക്കടവ്- രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് 2.30 വരെ, മുക്കുഴി - രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് മൂന്നു വരെ, ശബരിമലയിൽനിന്ന് സത്രം വഴി തിരികെ വരുന്നത്-രാവിലെ എട്ടുമുതൽ 11 വരെ എന്ന രീതിയിലാണ് സമയക്രമം.