മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം
1478113
Monday, November 11, 2024 3:57 AM IST
തൊടുപുഴ: തങ്ങൾ പണം നൽകി വാങ്ങിയ ഭൂമി വഖഫ് ബോർഡ് ഏറ്റെടുക്കുന്നതിനെതിരേ സമരം ചെയ്യുന്ന മുനന്പം ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കത്തോലിക്ക കോണ്ഗ്രസ് മുതലക്കോടം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ റാലി നടത്തി. ഫൊറോന ഡയറക്ടർ റവ. ഡോ. ജോർജ് താനത്തുപറന്പിൽ ഉദ്ഘാടനം ചെയ്തു.
ഫാ. വർഗീസ് കണ്ണാടൻ, ഫാ. സിറിയക് മഞ്ഞക്കടന്പിൽ, ഡീക്കൻ അരുണ് ഞാളൂർ, പ്രസിഡന്റ് പ്രഫ. ജോജോ പാറത്തലക്കൽ, പോൾ മച്ചുകുഴി, സാന്റോ ചെന്പരത്തി, ഡിഎഫ്സി രൂപത പ്രസിഡന്റ് ടോം ജെ. കല്ലറയ്ക്കൽ, യൂണിറ്റ് പ്രസിഡന്റ് ബോണി ഞാളൂർ, കത്തോലിക്ക കോണ്ഗ്രസ് കേന്ദ്ര പ്രതിനിധി ജോസഫ് തോട്ടത്തിമ്യാലിൽ എന്നിവർ പ്രസംഗിച്ചു.
മുട്ടം: മുനമ്പം നിവാസികക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിബിഗിരി ഇടവക വിശ്വാസികൾ പ്രതിഷേധ പ്രകടനം നടത്തി. മുനമ്പത്തെ അറുനൂറിൽ അധികം കുടുംബങ്ങളുടെ സ്വത്ത് കൊള്ളയടിക്കാനുള്ള വഖഫ് ബോർഡിന്റെ അന്യായമായ നീക്കത്തിനെതിരേ പ്രതിഷേധിച്ചുകൊണ്ട് മുട്ടം സിബിഗിരി സെന്റ് സെബാസ്റ്റ്യൻ ഇടവക കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇടവകയിലെ വിവിധ സംഘടനകളെ അണിനിരത്തിക്കൊണ്ടാണ് മുട്ടം ടൗണിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തിയത്.
വികാരി ഫാ. ജോൺ പാളിത്തോട്ടം അധ്യക്ഷത വഹിച്ചു. യോഗം കത്തോലിക്ക കോൺഗ്രസ് പാലാ രൂപത പ്രസിഡന്റ് ഇമ്മാനുവേൽ നിധീരി ഉദ്ഘാടനം ചെയ്തു.
അസി. വികാരി ഫാ. ജോൺസൺ പാക്കേരമ്പൽ, പാലാ രൂപത സെക്രട്ടറി എഡ്വിൻ പാമ്പാറ, ജോസ് മറ്റത്തിനാനിക്കൽ, കുടുംബ കൂട്ടായ്മ പ്രസിഡന്റ് ജിമ്മി മ്ലാക്കുഴി, ബെന്നി നീണ്ടൂർ തുടങ്ങിയവർ പ്രസംഗിച്ചു.
തുടങ്ങനാട്: കത്തോലിക്ക കോണ്ഗ്രസ് തുടങ്ങനാട് സെന്റ് തോമസ് ഫൊറോന യൂണിറ്റിന്റെ നേതൃത്വത്തിൽ മുനന്പത്തെ ജനതയുടെ ഭൂമിയിലുള്ള വഖഫ് അവകാശ വാദം പൂർണമായും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും മുനന്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും പ്രതിഷേധ ദിനാചരണവും യോഗവും നടത്തി.
ഫൊറോന ഡയറക്ടർ ഫാ. ജോണ്സണ് പുള്ളീറ്റ് ഉദ്ഘാടനം ചെയ്തു. അഡ്വ. സന്തോഷ് തേവർകുന്നേൽ, ദേവസ്യാച്ചൻ ആരനോലിക്കൽ, അജിത് കുര്യൻ പൂവത്തുങ്കൽ, ജോബി തീക്കുഴുവേലിൽ, രന്ജിത്ത് മനപ്പുറത്ത്, ബിൻസ് വട്ടപ്പലം, ടോമി നെല്ലൻകുഴി എന്നിവർ പ്രസംഗിച്ചു.
ചെറുതോണി: മുനമ്പം ഭൂ സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതിയുടെ നേതൃത്വത്തിൽ നടന്ന മുനമ്പം ഐക്യദാർഢ്യ ദിനം രൂപതാതല ഉദ്ഘാടനം ഇരട്ടയാറ്റിൽ നടന്നു.
യോഗം ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ ഉദ്ഘാടനം ചെയ്തു. ഇടുക്കി രൂപത പ്രസിഡനന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ രൂപത ജനറൽ സെക്രട്ടറി ഷിജോ ഇലന്തൂർ വിഷയാവതരണം നടത്തി.
ഇടുക്കി രൂപത സമിതിയുടെ നേതൃത്വത്തിൽ 80ൽപ്പരം ഇടവകകളിൽ നടത്തിയ ഐക്യദാർഢ്യ ദിനാചരണത്തിന് ഇടവക വികാരിമാർ, രൂപതാ പ്രസിഡന്റ് ജോർജ് കോയിക്കൽ, ഡയറക്ടർ ഫാ. ജോസഫ് പാലേക്കുടി, ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ട്രഷറർ ജോസഫ് ചാണ്ടി തേവർപറമ്പിൽ, സംസ്ഥാന സെക്രട്ടറി ജോർജുകുട്ടി പുന്നക്കുഴി,
രൂപതാ സമിതി അംഗങ്ങളായ ജോസ് തോമസ് ഒഴുകയിൽ, സാബു കുന്നുംപുറം, ജോളി ജോൺ, ആഗ്നസ് ബേബി, ടോമി ഇളംതുരുത്തി, ജോയി വള്ളിയാംതടം, ബിനോയി കളത്തുക്കുന്നേൽ, സാന്റോച്ചൻ തളിപ്പറന്പിൽ, അഗസ്റ്റിൻ പരത്തിനാൽ, ഷാജി കുന്നുംപുറം, ബെന്നി മൂക്കിലിക്കാട്ട് , ടോമി വെട്ടുകല്ലേൽ, ഷാജി പുരയിടത്തിൽ, ആദർശ് മാത്യു, സെസിൽ ജോസ് തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ നടത്തിയ ഐക്യദാർഢ്യ ദിനാചരണത്തിന് നേതൃത്വം നൽകി.