കേരള കോണ്ഗ്രസ് ജന്മദിനം ആഘോഷിച്ചു
1460531
Friday, October 11, 2024 6:22 AM IST
മുട്ടം: കേരള കോണ്ഗ്രസ് അറുപതാം ജന്മദിന സമ്മേളനം മുട്ടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ടി. അഗസ്റ്റിൻ കള്ളികാട്ട് അധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് പ്രഫ.എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ സന്ദേശം നൽകി . കെ.എ.പരീത് , സി.എച്ച്. ഇബ്രാഹിംകുട്ടി, പഞ്ചായത്ത് പ്രസിഡന്റ് ഷേർളി അഗസ്റ്റിൻ,ബ്ലോക്ക് പഞ്ചായത്ത് മെംബർ ഗ്ലോറി പൗലോസ്, പഞ്ചായത്ത് മെംബർമാരായ മാത്യു പാലംപറന്പിൽ, മേഴ്സി ദേവസ്യ, സഹകരണ ബാങ്ക് പ്രസിഡന്റ് സിബി ജോസ്, ജോസഫ് തൊട്ടിത്താഴത്ത്, രഞ്ജിത്ത് മനപ്പുറത്ത്, ജോബി തീക്കുഴിവേലിൽ, ജെയ്ൻ മ്ലാക്കുഴി എന്നിവർ പ്രസംഗിച്ചു.
അറക്കുളം: കേരള കോണ്ഗ്രസ് അറക്കുളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പാർട്ടി വജ്ര ജൂബിലി ദിന പതാക ഉയർത്തൽ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ഡി.മാത്യു അഞ്ചാനി അധ്യക്ഷത വഹിച്ചു. ജോസുകുട്ടി തുടിയൻപ്ലാക്കൽ മുഖ്യ പ്രഭാഷണം നടത്തി.
ലൂക്കാച്ചൻ മൈലാടൂർ, ജിൽസ് മുണ്ടക്കൽ, കുര്യാച്ചൻ കാക്കപയ്യാനി, ജോസ് വെട്ടുകാട്ടിൽ, സാഞ്ചു ചെറുവള്ളാത്ത്, ജോമോൻ മൈലാടൂർ, ജോസ് പിണക്കാട്ട്, ബേബി ഐക്കരമറ്റം എന്നിവർ പ്രസംഗിച്ചു.
വണ്ണപ്പുറം: കേരളാകോണ്ഗ്രസ് -എം അറുപതാം ജന്മദിനത്തോടനുബന്ധിച്ച് പതാകദിനം ആചരിച്ചു. പാർട്ടി രാഷ്ട്രീയകാര്യ സമിതി അംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനോജ് മാമല അധ്യക്ഷത വഹിച്ചു. പി.ജി.ജോയി, പി.ജി.സുരേന്ദ്രൻ, സെബാസ്റ്റ്യൻ ആടുകുഴി, ജോണ് കാലായിൽ, ബിജു ഇല്ലിക്കൽ, ജോർജ് പുതിയാത്ത് എന്നിവർ പ്രസംഗിച്ചു.
തൊടുപുഴ: കേരള കോണ്ഗ്രസ് എം വജ്ര ജൂബിലി ആഘോഷം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പതാക ദിനമായി ആചരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിജി വാളിയം പ്ലാക്കൽ അധ്യക്ഷത വഹിച്ചു.