ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
1460132
Thursday, October 10, 2024 12:37 AM IST
തൊടുപുഴ: ഒന്നരകിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. കരിങ്കുന്നം കാട്ടോലി കുന്നേൽ (കൂനാനിക്കൽ) ഷിൻസ് അഗസ്റ്റിനെ (26) യാണ് എക്സൈസ് ഇൻസ്പെക്ടർ സുനിൽ ആന്റോയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഒളമറ്റം ഉറവപ്പാറ ഭാഗത്ത് നടത്തിയ സ്ട്രൈക്കിംഗ് ഫോഴ്സ് റെയ്ഡിലാണ് പ്രതി പിടിയിലായത്. കാപ്പ നിയമപ്രകാരം ജയിലിൽ കഴിഞ്ഞിട്ടുള്ള ഷിൻസ് അഗസ്റ്റിനെതിരേ തൊടുപുഴ എക്സൈസ് റേഞ്ച് ഓഫീസിൽ രണ്ടു കഞ്ചാവ് കേസുകൾ ഇതിനു മുന്‍പ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി പോലീസ് കേസുകളിലും ഇയാൾ പ്രതിയാണ്.
റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എ.പി. പ്രവീണ്‍കുമാർ, ഒ.എച്ച്.മൻസൂർ, പ്രിവന്റിവ് ഓഫീസർ സി.എം.പ്രതീഷ് , സിവിൽ എക്സൈസ് ഓഫീസർമാരായ ജോർജ് പി.ജോണ്‍സ്, ആസിഫ് അലി, വൈ.ക്ലമന്റ് , അബിൻ ഷാജി, ഡ്രൈവർ അനീഷ് ജോണ്‍ എന്നിവർ പങ്കെടുത്തു.