സെന്‍ട്രല്‍ കേരള സഹോദയ സിബിഎസ്ഇ കലോത്സവം: മൂവാറ്റുപുഴ നിര്‍മലയ്ക്കു കിരീടം
1460129
Thursday, October 10, 2024 12:37 AM IST
മൂവാറ്റുപുഴ: സെന്‍ട്രല്‍ കേരള സഹോദയ സിബിഎസ്ഇ കലോത്സവത്തില്‍ (സര്‍ഗധ്വനി 2024) ആതിഥേയരായ മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂളിന് ഓവറോള്‍ കിരീടം. 963 പോയിന്റോടെയാണ് നിര്‍മലയുടെ ആധിപത്യം. വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്കൂള്‍ 763 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. 528 പോയിന്റുമായി തൊടുപുഴ വിമല പബ്ലിക് സ്കൂളിനാണു മൂന്നാം സ്ഥാനം.
നാലു മുതല്‍ പത്തുവരെ സ്ഥാനങ്ങളിലെത്തിയ സ്കൂളുകളും പോയിന്റ്നിലയും ക്രമത്തില്‍: വാളകം ബ്രൈറ്റ് പബ്ലിക് സ്കൂള്‍ (522), തൊടുപുഴ ജയ് റാണി പബ്ലിക് സ്കൂള്‍, തൊടുപുഴ ഡി പോള്‍ പബ്ലിക് സ്കൂള്‍ (492 -ഇരു സ്കൂളുകള്‍ക്കും അഞ്ചാം സ്ഥാനം.), കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂള്‍ (486), തൊടുപുഴ മുട്ടം ശാന്താള്‍ ജ്യോതി പബ്ലിക് സ്കൂള്‍ (483), അങ്കമാലി എടക്കുന്ന് നൈപുണ്യ പബ്ലിക് സ്കൂള്‍ (466), മൂവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്കൂള്‍ (459), കോതമംഗലം ഗ്രീന്‍വാലി പബ്ലിക് സ്കൂള്‍ (435).
ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സിബിഎസ്ഇ സ്കൂളില്‍നിന്നായി നാലായിരത്തോളം പ്രതിഭകള്‍ മാറ്റുരച്ച കലോത്സവത്തിലെ വിജയികള്‍ പാലക്കാട് നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കും.
സമാപന സമ്മേളനം കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കേരള സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ അധ്യക്ഷത വഹിച്ചു. സഹോദയ സംസ്ഥാന പ്രസിഡന്റ് ഫാ. സിജന് പോള്‍ ഊന്നുകല്ലേല്‍, സെക്രട്ടറി ജൈന പോള്‍, വൈസ് പ്രസിഡന്റ് ഫാ. ജോണ്സണ് പാലപ്പിള്ളി, സര്‍ഗധ്വനി ജനറല്‍ കണ്‍വീനര്‍ ഫാ. പോള്‍ ചൂരത്തൊട്ടി, നിര്‍മല പബ്ലിക് സ്കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ലിജിയ, ആവോലി പഞ്ചായത്തംഗം രാജേഷ് പൊന്നുംപുരയിടം, പിടിഎ പ്രസിഡന്റ് സി.വി. ജോണി തുടങ്ങിയവര്‍ പ്രസംഗിച്ചു. മിമിക്രി താരം ജോബി പാല വിജയികള്‍ക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.