ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു
1460128
Thursday, October 10, 2024 12:37 AM IST
തൊടുപുഴ: ഓട്ടത്തിനിടെ കാറിനു തീ പിടിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെ തൊടുപുഴ കോലാനി പഞ്ചവടി പാലത്തിനു സമീപം ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. മുതലക്കോടം സ്വദേശിയുടേതാണ് കാർ. വർക്ഷോപ്പിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ചതായിരുന്നു വാഹനം.
അറ്റകുറ്റപ്പണിക്കു ശേഷം വാഹനം ഓടിച്ചുനോക്കുന്നതിനിടെ ഡാഷ്ബോർഡിന്റെ അടിയിൽനിന്നു പുക ഉയരുകയായിരുന്നു. ഉടൻതന്നെ ഡ്രൈവർ ഇറങ്ങി ഓടി.
തൊടുപുഴയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. കാർ പൂർണമായും കത്തി നശിച്ചു.