കായികതാരം സൂസി മാത്യുവിനെ ആദരിച്ചു
1460120
Thursday, October 10, 2024 12:37 AM IST
തെക്കുംഭാഗം: കല്ലാനിക്കൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ കായികതാരം സൂസി മാത്യുവിനെ ആദരിച്ചു. സ്കൂൾ നടപ്പാക്കുന്ന ‘അയൽക്കാരെ അറിയാൻ’ എന്ന പരിപാടിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
മഹാരാഷ്ട്രയിലെ നാസിക്കിൽ നടന്ന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ കഴിഞ്ഞ വർഷം കേരളത്തെ പ്രതിനിധികരിച്ച് നാലു സ്വർണ മെഡലുകൾ സൂസി മാത്യു നേടിയിരുന്നു.
സ്കൂൾ പ്രിൻസിപ്പൽ ഡോ.സാജൻ മാത്യു ഉപഹാരം നൽകി ആദരിച്ചു. പരിശീലകൻകൂടിയായ ഭർത്താവ് പി.ജെ. മാത്യു സൂസിമാത്യുവിനെ പൊന്നാട അണിയിച്ചു.