മാരിയമ്മൻകോവിൽ ഉത്സവത്തിന് ആഘോഷമായി കാളവണ്ടിഓട്ട മത്സരം
1460117
Thursday, October 10, 2024 12:37 AM IST
കുമളി: കന്പം മന്തയമ്മൻ കോവിൽ ഉത്സവത്തോടനുബന്ധിച്ച് കന്പത്ത് ഇന്നലെ ജെല്ലിക്കെട്ടിനു സമാനമായി കാളവണ്ടിഓട്ട മത്സരം നടത്തി. 150 കാളവണ്ടികൾ മത്സരത്തിൽ പങ്കെടുത്തു.
ഓരോ കാളവണ്ടിയിലും രണ്ട് കാളകളെ കെട്ടിയായിരുന്ന മത്സരം. കാളകളെ പായിക്കാൻ രണ്ടു പേർ വണ്ടിയിലുണ്ടായിരുന്നു. നിശ്ചിത ദൂരം മികച്ച സമയത്തിനുള്ളിൽ ഓടിത്തീർക്കുന്നവർക്കാണ് സമ്മാനം.
കാളകളുടെ പ്രായം അനുസരിച്ച് വിവിധ വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരം. ഒരു വയസിന് താഴെ പ്രായമുള്ള കാളകൾ വരെ മത്സരത്തിൽ പങ്കെടുത്തു. കാളകൾക്ക് പ്രത്രേക ആഹാരക്രമവും പരിശീലനവും നൽകിയാണ് മത്സരത്തിനു തയാറാക്കിയത്. വിജയികൾക്ക് കാഷ് പ്രൈസും കാളകൾക്ക് ഭക്ഷണത്തിനുള്ള തുകയും നൽകി.